ആലപ്പുഴ : സി.എസ്.രാജീവ് മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും ചികിത്സാ ധനസഹായവിതരണവും ഇന്ന് ഉച്ചയ്ക്ക് 1.30ന് കളർകോട് സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ചികിത്സാധനസഹായവിതരണം മുൻമന്ത്രി ജി.സുധാകരൻ നിർവഹിക്കും. ട്രസ്റ്റ് പ്രസിഡന്റ് സി.അനന്തകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും. ജീവകാരുണ്യ പ്രവർത്തകരെ മുൻ എം.എൽ.എ എ.എ.ഷുക്കൂർ ആദരിക്കും.