
ഹരിപ്പാട്: സമയബന്ധിതമായി മഹിള കോൺഗ്രസ് ജില്ല, ബ്ലോക്ക്, മണ്ഡലം വാർഡ് തല കമ്മിറ്റികൾ പൂർത്തീകരിച്ചതിന് ജില്ലാ പ്രസിഡന്റ് ബബിത ജയനെ സംസ്ഥാന കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ.ജെബി മേത്തർ എം.പി അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പ്രത്യേക പുരസ്‌കാരം നൽകി ആദരിച്ചു. കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ടി.ബൽറാം, കെ.പിസി.സി ജനറൽ സെക്രട്ടറി ജയന്ത്, ദീപ്തി മേരി വർഗീസ്, മഹിളാ കോൺഗ്രസ് ഭാരവാഹികളായ വി.കെ.മിനിമോൾ , ലക്ഷ്മി ആർ.നായർ,വഹീദ.യു, പ്രേമ അനിൽകുമാർ, എൽ.അനിത തുടങ്ങിയവർ സംസാരിച്ചു.