photo

ചാരുംമൂട് : യുവമോർച്ച ചാരുംമൂട് മണ്ഡലം കമ്മിറ്റിയുടെ നേത്യത്വത്തിൽ ന്യൂ വോട്ടേഴ്സ് സമ്മേളനം നടത്തി. യുവമോർച്ച ചാരുംമൂട് മണ്ഡലം പ്രസിഡന്റ് ശ്രീമോൻ നെടിയത്ത് അദ്ധ്യക്ഷത വഹിച്ച യോഗം ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത് ഉദ്ഘാടനം ചെയ്തു. കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രദർശിനി യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി.ശ്യാംക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. പി.എം.ഇ ജി.പി, മുദ്ര തുടങ്ങിയ തൊഴിൽ സംരംഭ പദ്ധതികളെപറ്റിയുള്ള ക്ലാസ് ഫിനാൻഷ്യൽ ലിറ്ററസി കൗൺസിലർ ആർ.ശശികുമാർ നയിച്ചു. ബി.ജെ.പി ജില്ലാ സെക്രട്ടറി കെ.സഞ്ചു, അഡ്വ.പിയുഷ് ചാരുംമൂട്, സന്തോഷ് ചത്തിയറ, റാണി സത്യൻ, വിഷ്ണു ചാരുംമൂട് തുടങ്ങിയവർ സംസാരിച്ചു.