കായംകുളം: കായംകുളം കാദീശ ഓർത്തഡോക്സ് കത്തീഡ്രലിലെ പെരുന്നാളിന് ഞായറാഴ്ച കൊടിയേറും. രാവിലെ കുർബാനയ്ക്ക് ശേഷം വികാരി ഫാ. കോശി മാത്യു കൊടിയേറ്റ് നിർവ്വഹിക്കും. പെരുന്നാൾ ചടങ്ങുകൾക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തയുമായ ബസേലിയോസ് മാത്യുസ് ത്രിതിയൻ കാതോലിക്ക ബാവയും, മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത ഡോ.ഏബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപ്പോലീത്തയുo നേതൃത്വം നൽകും.
ഞായർ, തിങ്കൾ.ചൊവ്വ എന്നീ ദിവസങ്ങളിൽ വസന്ത റാസയും ബുധൻ വ്യാഴം വെളളി ദിവസങ്ങളിൽ കൺവൻഷനും നടക്കും. ഫെബ്രുവരി 2 ന് മായൽത്തോ പെരുന്നാളിനു സഹ വികാരി ഫാ. ബിനു ഈശോ കുർബാന അർപ്പിക്കും. ഫെബ്രുവരി 3ന് മാർ കൗമാ സഹദയുടെ ഓർമ്മ പെരുന്നാളിനു ഭദ്രാസന മെത്രാപ്പോലീത്ത ഡോ.എബ്രഹാം മാർ എപ്പിഫാനിയോസിന്റെ മുഖ്യകാർമ്മികത്വത്തിൽ കുർബാനയും കുരിശടിയിലേക്ക് റാസയും മദ്ധ്യസ്ഥ പ്രാർത്ഥനയും നടക്കും. 4 ന് രാവിലെ 6.30 ന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതിയൻ കാതോലിക്ക ബാവയ്ക്ക് സ്വീകരണം നൽകും. തുടർന്ന് കാദീശ കത്തീഡ്രലിന്റെ സഹസ്രോത്തര ദ്വിശതാബ്ദി ഉത്ഘാടനവും, കത്തീഡ്രൽ ഡയറക്ടറി പ്രകാശനവും, ബസേലിയോസ് ചാരിറ്റബിൾ സൊസൈറ്റിയുടെ ജീവകാരുണ്യ സഹായ സഹായ വിതരണവും, സെമിത്തേരിയിൽ ധൂപ പ്രാർത്ഥനയും വെച്ചൂട്ടും നടക്കും.
ക്രമീകരണങ്ങൾ പൂർത്തിയായതായി വികാരി ഫാ കോശി മാത്യു, സഹ വികാരി ഫാ.ബിനു ഈശോ, കത്തീഡ്രൽ കൈസ്ഥാനി ജേക്കബ് കുരുവിള, സെക്രട്ടറി, ബിനു കോശി,മാനേജിംഗ് കമ്മറ്റി അംഗങ്ങളായ ബാബു ഈപ്പൻ,ഷിജു ജോസഫ്, ഐസക്ക് മാത്യു, കുഞ്ഞുമോൻ ജെ, പൊന്നമ്മ ബാബു,സുജ റെജി എന്നിവർ അറിയിച്ചു.