
മാന്നാർ : 25-ാമത് ജെ.സി.ഐ മാന്നാർ ടൗൺ ഭാരവാഹികളുടെ സ്ഥാനാരോഹണം 28ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.28 ന് വൈകിട്ട് 6.30 മുതൽ കടപ്ര ആൻസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ ജെ.സി.ഐ ഇന്ത്യയുടെ ദേശീയ പ്രസിഡന്റ് അഡ്വ.രാകേഷ്ശർമ്മ മുഖ്യാതിഥിയാകും. 2023ലെ ചാപ്റ്റർ പ്രസിഡന്റായ ബിന്ധ്യബിജു അദ്ധ്യക്ഷത വഹിക്കും. മുൻ ദേശീയ അദ്ധ്യക്ഷൻ മാത്യു, മേഖലാപ്രസിഡന്റ് അഷ്റഫ് ഷരീഫ്, ശ്യാംകുമാർ.വി, സ്ഥാപക പ്രസിഡന്റ് അനിൽ എസ്.ഉഴത്തിൽ, മേഖലാ വൈസ് പ്രസിഡന്റ് പൂജാ വെങ്കിട് തുടങ്ങിയവർ പങ്കെടുക്കും. 75-ാമത് ദേശീയപ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ഈ സ്ഥാനത്തേക്ക് എത്തുന്ന 6-ാമത്തെ മലയാളിയുമായ രകേഷ് ശർമ്മയ്ക്ക് ചടങ്ങിൽ സ്വീകരണം നൽകും. പുതിയ ഭാരവാഹികളായി വിഷ്ണുവിജയ്(പ്രസിഡന്റ്), ഫാ.മത്തായി സക്കറിയ(സെക്രട്ടറി), അഭിജിത്ത് സി.എ(ട്രഷറർ), വനിതാവിഭാഗം ചെയർപേഴ്‌സണായി അഞ്ജുരജിത്, വനിതാവിഭാഗം സെക്രട്ടറിയായി അഞ്ജനറബേക്ക റോയി, ജൂനിയർ ജെ.സി.ഐ ചെയർമാനായി ഫെബിൻ ടി.ഷുജ എന്നിവർ സ്ഥാനാരോഹണ ചടങ്ങിൽ അധികാരമേൽക്കും. സർവ്വീസ് എക്‌സലൻസ് അവാർഡ് തിരുവല്ല ഡിവൈ.എസ്.പി എസ്.അഷാദും പ്രൊഫഷണൽ എക്സലൻസ് അവാർഡ് രാജൻ തയ്യിലിനും ദേശീയ പ്രസിഡന്റ് നൽകും. നിയുക്ത പ്രസിഡന്റ് വിഷ്ണു വിജയ്, പ്രസിഡന്റ് ബിന്ധ്യ ബിജു, പ്രോഗ്രാം ഡയറക്ടർ അഡ്വ.സിജി ഷുജ, മുൻ പ്രസിഡന്റായ ബിജുകുമാർ, ഷുജാഹുദ്ദീൻ, ട്രഷറർ അഭിജിത്ത് സി.എ, മീര മോഹൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.