ആലപ്പുഴ: മുതുകുളം പാർവതി അമ്മ സ്മാരക ട്രസ്റ്റിന്റെ നേതൃത്വത്തിൽ മുതുകുളം പാർവതി അമ്മ അനുസ്മരണവും പുരസ്കാര സമർപ്പണവും ഇന്ന് നടക്കും. വൈകിട്ട് 4.30ന് എസ്.എൻ.ഡി.പി യോഗം 305-ാം നമ്പർ മുതുകുളം തെക്ക് ശാഖ ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനോദ്ഘാടനവും പുരസ്കാര സമർപ്പണവും രമേശ് ചെന്നിത്തല എം.എൽ.എ നിർവഹിക്കും. ട്രസ്റ്റ് ചെയർമാർ ചേപ്പാട് ഭാസ്കരൻ നായർ അദ്ധ്യക്ഷത വഹിക്കും. 15,000രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന പുരസ്കാരം രമേശ് ചെന്നിത്തലയിൽ നിന്ന് അവാർഡ് ജേതാവ് ഷീല ടോമി ഏറ്റുവാങ്ങും. ആലംകോട് ലീലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തും. യോഗത്തിൽ സാമൂഹ്യ സാഹിത്യ മേഖലയിലെയും ജനപ്രതിനിധികളും പങ്കെടുക്കുമെന്ന് ട്രസ്റ്റ് സെക്രട്ടറി ആർ.മുരളീധരൻ അറിയിച്ചു.