
മാന്നാർ: ഗ്രാമപഞ്ചായത്ത് കുടുംബശ്രീ ജൻഡർ റിസോഴ്സ് സെന്ററും ആറാംവാർഡ് എ.ഡി.എസും സംയുക്തമായി സാമൂഹികനീതി -ലിംഗപദവിയും വികസനവും എന്ന വിഷയത്തിൽ ബോധവത്കകരണ ക്ലാസ് സംഘടിപ്പിച്ചു. കുരട്ടിക്കാട് ഈസ്റ്റ് വെൽഫെയർ എൽ.പി സ്‌കൂളിൽ നടന്ന ബോധവത്കരണ ക്ലാസിന്റെ ഉദ്‌ഘാടനം വാർഡ് മെമ്പർ സലിം പടിപ്പുരയ്ക്കൽ നിർവ്വഹിച്ചു. എ.ഡി.എസ് സെക്രട്ടറി സെൽവി ഗണേശൻ അദ്ധ്യക്ഷത വഹിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ പ്രജിത.പി.ജെ ബോധവത്കരണ ക്ലാസിനു നേതൃത്വം നൽകി .എ.ഡി.എസ് അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ തുടങ്ങിയവർ ബോധവത്കരണ ക്ലാസിൽ പങ്കെടുത്തു. സി.ഡി.എസ് മെമ്പർ സുജ സ്വാഗതവും എ.ഡി.എസ് വൈസ് പ്രസിഡന്റ് സാവിത്രിയമ്മാൾ നന്ദിയും പറഞ്ഞു.