കുട്ടനാട് തലവടി പഞ്ചായത്ത് തല ഭിന്നശേഷി കലോത്സവം 'തൂവൽസ്പർശം" നാളെ രാവിലെ 9.30 മുതൽ നീരേറ്റുപുറം ശ്രീചക്കുളത്തുകാവിലമ്മ ഓഡിറ്റോറിയത്തിൽ നടക്കും.
സമ്മേളനം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി ഉദ്ഘാടനം ചെയ്യും. വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിനു ഐസക്ക് രാജു മുഖ്യപ്രഭാഷണവും പഞ്ചായത്ത് വൈസ് പ്രസിഡന്റ് കലോത്സവ സന്ദേശവും നൽകും.
ഐ.സി.ഡി.എസ് സൂപ്പർവൈസർ രജിത ആർ.കുമാർ പദ്ധതി വിശദീകരിക്കും. പ്രശാന്ത് പുതുക്കരിയും മകൾ വൈഗാ ലക്ഷ്മിയും ചേർന്ന് വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കും. സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ ജോജി ജെ.വൈലപ്പളളി, കൊച്ചുമോൾ ഉത്തമൻ, സുജിമോൾ സന്തോഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അജിത് കുമാർ പിഷാരത്ത്, അഡ്വ.മെറിൻ ആൻ മാത്യു, ആനി ഈപ്പൻ പഞ്ചായത്തംഗങ്ങളായ ബിനു സുരേഷ്, സാറാക്കുട്ടി ഫിലപ്പോസ്, എൽ.സി.പ്രകാശ്, കലാമധു, സുജ സ്റ്റീഫൻ,സി.ഡി.എസ് ചെയർപേഴ്സൺ ഉഷ വിക്രമൻ, അങ്കണവാടി വർക്കർ പ്രമീള തുടങ്ങിയവർ സംസാസിക്കും. തുടർന്ന് മജീഷ്യൻ ദീപുരാജ് ആലപ്പുഴയുടെ മാജിക് ഷോയും കുട്ടികളുടെ കലാപരിപാടികളും നടക്കും.