മാന്നാർ: മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ ഓഫീസിന്റെ ആഭിമുഖ്യത്തിൽ തൊഴിലാളികൾക്കുള്ള അംഗത്വ രജിസ്‌ട്രേഷനും കുടിശിക നിവാരണത്തിനുമായി നാളെ രാവിലെ മാന്നാർ സ്റ്റോർജംഗ്ഷനിൽ ബസ് സ്റ്റാൻഡിനു സമീപം ക്യാമ്പ് നടക്കുമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. പുതുതായി തൊഴിലാളി അംഗത്വ രജിസ്ട്രേഷനായി ആർ.സി ബുക്ക്, ലൈസൻസ്, റേഷൻ കാർഡ്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, രണ്ട് ഫോട്ടോ,എ.ടി.എം കാർഡ് എന്നിവ ഹാജരാക്കണം.