ചാരുംമൂട് : കരിമുളയ്ക്കൽ ചരുവയ്യത്ത്‌ ദേവീ ക്ഷേത്രത്തിൽ മകം തിരുന്നാൾ മഹോത്സവം ഇന്ന് ആരംഭിക്കും. വെട്ടിക്കോട് മേപ്പള്ളിൽ ഇല്ലം വിനായകൻ നമ്പൂതിരി മുഖ്യകാർമ്മികത്വം വഹിക്കും.ഇന്ന് വൈകിട്ട് 7ന് തിരുവാതിരയും 8 ന് വിളക്ക് അൻപൊലിയും നടക്കും. നാളെ രാവിലെ 7.30 മുതൽ അഖണ്ഡനാമം വൈകിട്ട് 7 ന് കുത്തിയോട്ടപാട്ടും ചുവടും രാത്രി 9 ന് നാടകവും ഉണ്ടാകും.നാളെ രാവിലെ 7 ന് പൊങ്കാല, വൈകിട്ട് 7 ന് എഴുന്നള്ളത്ത്, രാത്രി 10.30ന് ഗുരുതിപൂജ.