മാന്നാർ: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള മാന്നാർ വിഷവർശ്ശേരിക്കര ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ തൈപ്പൂയ മഹോത്സവം ഇന്ന് നടക്കും. പുലർച്ചെ 4.30 മുതൽ ഹരിനാമ കീർത്തനം, നിർമ്മാല്യ ദർശനം, അഷ്ടാഭിഷേകം, ഗണപതിഹോമം, വിശേഷാൽ പൂജ, 8.:30 മുതൽ കലശാഭിഷേകം എന്നിവ നടക്കും. 9 മുതൽ കാവടി വരവ്. തൃക്കുരട്ടി മഹാദേവക്ഷേത്രത്തിൽ നിന്ന് ആരംഭിച്ച് കുറ്റിയിൽ ജംഗ്ഷൻ, വന്യതത് ജംഗ്ഷൻ വഴി ക്ഷേത്രത്തിൽ എത്തിച്ചേരും. ഉച്ചക്ക് 12 മുതൽ കാവടി അഭിഷേകം, രാത്രി 7മുതൽ സേവ, 8.30മുതൽ നാടൻപാട്ട് എന്നിവ നടക്കും.