
കുട്ടനാട് എൻ. ഡി.എ സംസ്ഥാന ചെയർമാൻ കെ സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്ര വിജയിപ്പിക്കുന്നതിന്റെ ഭാഗമായി ചേർന്ന കുട്ടനാട് മണ്ഡലം പ്രവർത്തക കൺവെൻഷൻ ദക്ഷിണമേഖല പ്രസിഡന്റ് കെ സോമൻ ഉദ്ഘാടനം ചെയ്തു.
വിനോദ് ജി.മഠത്തിൽ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് ടി.കെ.അരവിന്ദാക്ഷൻ, സജു ഇടക്കല്ലിൽ, സുബാഷ് പറമ്പിശ്ശേരി, മാത്യുജോസഫ് തെക്കേപ്പറമ്പിൽ, ശോഭനകുമാരി, സുനിമോൾ പ്രസാദ്, ഷൈലജാകുമാരി, പാർവ്വതി, ശോഭനാ രാധാകൃഷ്ണൻ , മഞ്ജു വിപിൻ, മിനി അജികുമാർ, മിഥുൻ കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു