photo

ചാരുംമൂട്: മോദിയുടെ ഗ്യാരണ്ടി പുതിയ കേരളം എന്ന സന്ദേശവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയുടെ മുന്നോടിയായി, എൻ.ഡി.എ ചാരുംമൂട് മണ്ഡലം കൺവെൻഷൻ ബി.ജെ.പി ജില്ലാ പ്രസിഡന്റ്‌ എം.വി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. മാവേലിക്കര ലോകസഭാ മണ്ഡലത്തിലെ പദയാത്ര അടുത്ത മാസം 7ന് ചെങ്ങന്നൂരിൽ എത്തും. ബി.ജെ.പി ചാരുംമൂട് മണ്ഡലം പ്രസിഡന്റ് പ്രഭ കുമാർ മുകളയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് പി.കെ.വാസുദേവൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ട്രഷറർ കെ.ജി. കർത്താ, ജില്ലാ സെക്രട്ടറി കെ.സഞ്ചു, സംസ്ഥാന കൺസിൽ അംഗം മധു ചുനക്കര, യുവമോർച്ച സംസ്ഥാന സെക്രട്ടറി ജി.ശ്യാം കൃഷ്ണൻ, ലീഗൽ സെൽ കോ-കൺവീനർ അഡ്വ.പീയൂഷ് ചാരുംമൂട്, വ്യാപാരി സെൽ കൺവീനർ സുകുമാരൻ നായർ, ബി.ജെ.പി ചാരുംമൂട് മണ്ഡലം കമ്മിറ്റി ജനറൽ സെക്രട്ടറി സന്തോഷ് ചത്തിയറ തുടങ്ങിയവർ സംസാരിച്ചു.