മുഹമ്മ: എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്പോർട്സ് അക്കാദമി മുഹമ്മയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി മുഹമ്മ സ്പോർട്സ് ഫെസ്റ്റിന് ഇന്ന് തുടക്കമാകും.

വെള്ളിയാഴ്ച ഫുട്ബോൾ, വോളിബോൾ മത്സരങ്ങൾ നടക്കും. രാവിലെ ഏഴിന് ഫുട്ബോൾ മത്സരം സ്കൂൾ പ്രധാനാധ്യാപിക നിഷ ദയാനന്ദനും വൈകിട്ട് നാലിന് വോളിബാൾ മത്സരം പ്രിൻസിപ്പൽ ബിജോ കെ.കുഞ്ചറിയയും ഉദ്ഘാടനം ചെയ്യും. പി.ടി.എ പ്രസിഡന്റ് കെ.എസ്. ലാലിച്ചൻ അധ്യക്ഷനാകും. ഇന്ത്യൻ വോളിബാൾ താരം കിഷോർകുമാർ വീശിഷ്ടാതിഥിയാകും.വിവിധ കായിക ഇനങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച താരങ്ങളെ സ്കൂൾ മാനേജർ ജെ.ജയലാൽ ആദരിക്കും. 27 നും മത്സരങ്ങൾ തുടരും. 28 ന് വൈകുന്നേരം നാലിന് സമാപന സമ്മേളനം പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് എൻ. ടി. റെജി അധ്യക്ഷനാകും. ദേവസ്വം പ്രസിഡന്റ് കെ. കെ. അശോക് കുമാർ മുഖ്യ പ്രഭാഷണം നടത്തും. തുടർന്ന് ഫൈനൽ മത്സരങ്ങൾ. സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി. ജി. വിഷ്‌ണു സമ്മാനദാനം നടത്തും. തുടർന്നുള്ള മാസങ്ങളിൽ അത്ലറ്റിക്സ്, ഷട്ടിൽ, കൗണ്ടി ക്രിക്കറ്റ്‌ ജില്ലാ തല ടൂർണമെന്റുകളും സംഘടിപ്പിക്കും