
പൂച്ചാക്കൽ : തേവർവട്ടം ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ 125ാ മത് വാർഷിക്കും യാത്രയയപ്പു സമ്മേളനവും നടന്നു. തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.വി.ആർ രജിത ഉദ്ഘാടനം ചെയ്തു. പി.ടി എ പ്രസിഡന്റ് ടി.ദേവരാജൻ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മനോജ് ജോർജ്ജ് ഫിലിപ്പ് സ്വാഗതവും സ്വാഗത സംഘം കൺവീനർ എച്ച് .ഹക്കിം നന്ദിയും പറഞ്ഞു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചേർപേഴ്സൺ എം.വി.പ്രിയ എൻഡോൾവ്മെന്റ് വിതരണവും തൈക്കാട്ടുശേരി പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് അംബികാശശിധരൻ പ്രതിഭകളെ ആദരിക്കലും നിർവഹിച്ചു. എൻ.കെ.ജനാർദ്ദനൻ, രതി നാരായണൻ, ഡി.വിശ്വംഭരൻ, ജോസി തോമസ്, നീതു, ശ്രീക്കുട്ടൻ എന്നിവർ പ്രസംഗിച്ചു.