a

മാവേലിക്കര : ബൈക്കും ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. പ്രയാർ തെക്ക് അനന്തപുരി വീട്ടിൽ സതീശ് കുമാർ ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മണക്കാട് പാൽ സൊസൈറ്റിക്ക് സമീപമായിരുന്നു അപകടം.

സതീശ് കുമാർ സഞ്ചരിച്ച ബൈക്കിൽ എതിർദിശയിൽനിന്നു വന്ന ലോറി ഇടിക്കുകയായിരുന്നു. ഉടൻ തന്നെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.