ആലപ്പുഴ: സംയുക്ത കർഷക സമിതി ജില്ലാകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ട്രാക്ടർ റാലിയും പൊതുസമ്മേളവും അഖിലേന്ത്യാ കിസാൻ സഭ കേന്ദ്രസമിതിയംഗം ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ദേശീയ സമരത്തിന്റെ ഭാഗമായി കർഷക സംഘം ജില്ലാ പ്രസിഡന്റ് അഡ്വ. ജി.ഹരിശങ്കർ

റിപ്പബ്ലിക്ക് ദിന പ്രതിജ്ഞ ചൊല്ലിക്കെടുത്തു. ആർ.സുഖലാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ഷേയ്ക് പി.ഹാരിസ്, വൽസലാ മോഹൻ, വി.ജി.മോഹനൻ, കെ.വിജയകുമാർ, അഡ്വ.എം.സന്തോഷ്കുമാർ എന്നിവർ സംസാരിച്ചു. സദാശിവൻ പിള്ള, ആർ.ആർ.സതീശൻ, സലിം ബാബു, റെജിമോൻ, എസ്.ആസാദ് എന്നിവർ നേതൃത്വം നൽകി.