
കുട്ടനാട് : എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ ശ്രീനാരായണ എംപ്ലോയീസ് ഫോറം കമ്മിറ്റി രൂപീകരണയോഗം ഫോറം കേന്ദ്രസമിതി സെക്രട്ടറി
എസ്. അജുലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൺവീനർ അഡ്വ.പി.സുപ്രമോദം അദ്ധ്യക്ഷനായി. കേന്ദ്രസമിതി പ്രസിഡന്റ് കെ.പി.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ഫോറം ആലപ്പുഴ ജില്ലാപ്രസിഡന്റ് വിനു ധർമ്മരാജ് സംഘടനാസന്ദേശം നൽകി. യൂണിയൻ കൗൺസിലർ സന്തോഷ് വേണാട്, സിമ്മി ജിജി, എംപ്ലോയീസ് ഫോറം കേന്ദ്രസമിതി ജോയിൻ സെക്രട്ടറി ഗോകുൽദാസ്, വനിതാസഘം യൂണിയൻ പ്രസിഡന്റ് സി.പി.ശാന്ത, മൈക്രോഫിനാൻസ് കോ- ഒാഡിനേറ്റർ വിമല പ്രസന്നൻ, സുശീലമോഹൻ, സുജി സന്തോഷ് തുടങ്ങിയവർ സംസാരിച്ചു. യൂണിയന്റെ വിവിധ മേഖലകളിലായി അഞ്ച് നേത്രചികിത്സാക്യാമ്പുകൾ സംഘടിപ്പിക്കാൻ തീരുമാനിച്ചു.