mannar-gramapanchayat

മാന്നാർ: 75-ാം റിപ്പബ്ലിക്ദിനം ദേശീയപതാക ഉയർത്തിയും മധുരവിതരണം ചെയ്തും നാടെങ്ങും ആഘോഷിച്ചു. മാന്നാർ ഗ്രാമപഞ്ചായത്ത് ഓഫീസിൽ പ്രസിഡന്റ് ടി.വി രത്നകുമാരി ദേശീയപതാക ഉയർത്തി. വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.ആർ ശിവപ്രസാദ്, ഗ്രാമപഞ്ചായത്തംഗം സലിം പടിപ്പുരയ്ക്കൽ, പഞ്ചായത്ത് ജീവനക്കാരായ ജിതേഷ്, മനു, മണിക്കുട്ടൻ, അനന്തഗോപൻ തുടങ്ങിയവർ പങ്കെടുത്തു. കുരട്ടിക്കാട് നാഷണൽ ഗ്രന്ഥശാലയിൽ ഡോ.കെ.ബാലകൃഷ്ണപിള്ള ചൈതന്യ പതാക ഉയർത്തി. ഗ്രന്ഥശാല പ്രസിഡന്റ് ശശിധരൻ.ആർ, സെക്രട്ടറി എൽ.പി സത്യപ്രകാശ് തുടങ്ങിയവർ സംബന്ധിച്ചു. മാന്നാർ സർവീസ് സഹകരണബാങ്കിൽ പ്രസിഡന്റ് മണികയ്യത്ര ദേശീയപതാക ഉയർത്തി. സെക്രട്ടറി ഗ്രീഷ്മ റോസ് ജോർജി, ബോർഡ് അംഗങ്ങളായ കെ.ആർ.ശങ്കരനാരായണൻ നായർ, എം.എൻ രവീന്ദ്രൻപിള്ള എന്നിവർ പങ്കെടുത്തു. കേരളസ്റ്റേറ്റ് എക്സ്-സർവീസസ് ലീഗ് ചെന്നിത്തല യൂണിറ്റിൽ പ്രസിഡൻ്റ് ബഹനാൻ ജോൺ മുക്കത്ത് പതാക ഉയത്തി. എം.സോമനാഥൻപിള്ള, കെ.ജി അശോക് കുമാർ, ബാബു ജോൺ, റ്റി.സി മാത്യൂസ് തുടങ്ങിയവർ സംബന്ധിച്ചു.

മാന്നാർ പുത്തൻപള്ളി ജുമാ മസ്ജിദിൽ കൗൺസിൽ ചെയർമാൻ ഹാജി ഇക്‌ബാൽകുഞ്ഞും കുരട്ടിക്കാട് മുഹിയിദ്ദീൻ ജുമാമസ്ജിദിൽ ജമാഅത്ത് പ്രസിഡന്റ് റഷീദ് പടിപ്പുരയ്ക്കലും ദേശീയപതാകകൾ ഉയർത്തി. ജുമാ മസ്ജിദ് ചീഫ് ഇമാം കെ.സഹലബത്ത് ദാരിമി റിപ്പബ്ലിക് ദിന സന്ദേശം നൽകി. ജമാഅത്ത് ഭാരവാഹികളായ നവാസ് ജലാൽ, നിയാസ് ഇസ്മായിൽ, കെ.എ സലാം, അബ്ദുൽകരീം കടവിൽ, പി.എ സലിം മണപ്പുറത്ത്, റഹ്മത്ത് കാട്ടിൽ, ഷാജഹാൻ എം.എച്ച്, റഹിം ചാപ്രായിൽ, കെ.എ ഷാജി പടിപ്പുരയ്ക്കൽ, മദ്രസ പ്രഥമാദ്ധ്യാപകൻ ഷഹീർ ബാഖവി, കുരട്ടിക്കാട് മസ്ജിദ് ഇമാം മുഹമ്മദ് നിസാമുദ്ദീൻ നഈമി, ഷമീർ ബാഖവി എന്നിവർ സംബന്ധിച്ചു. മദ്രസ വിദ്യാർത്ഥികളുടെ റിപ്പബ്ലിക് ദിന റാലിയും മധുര വിതരണവും നടന്നു. ഇരമത്തൂർ ജുമാ മസ്ജിദിൽ ചീഫ് ഇമാം അബ്ദുൽ ഹക്കീം കാസിമി പതാക ഉയർത്തി. ജമാഅത്ത് വൈസ്പ്രസിഡന്റ് ഷംഷാദ്, സലാം, ഷാജഹാൻ മുസ്‌ലിയാർ, മദ്രസാ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.