
കായംകുളം: കായംകുളം ശ്രീനാരായണ സെൻട്രൽ സ്കൂളിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂൾ മാനേജർ പ്രൊഫ.ഡോ.പി.പത്മകുമാർ പതാക ഉയർത്തി. സെക്രട്ടറി പള്ളിയമ്പിൽ ശ്രീകുമാർ , പ്രിൻസിപ്പൾ പ്രൊഫ .ഡോ. എസ്. ബി ശ്രീജയ ,വൈസ് പ്രസിഡന്റ് വി. ശശിധരൻ, സമിതി അംഗം കെ. ഉപേന്ദ്രൻ, വിദ്യാർത്ഥികളായ കാർത്തിക് സന്തോഷ്, ശിവഭദ്ര, അയോണ പ്രശാന്ത് ,പൂജാ പ്രസന്നകുമാർ എന്നിവർ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
തുടർന്ന് നാലു ഹൗസുകളിലെയും വിദ്യാർത്ഥികളുടെ റിപ്പബ്ലിക് ദിന പരേഡ് നടന്നു. വിശിഷ്ടവ്യക്തികൾ സല്യൂട്ട് സ്വീകരിച്ചു. വിദ്യാർത്ഥികൾ കരാട്ടേ , സ്കേറ്റിംഗ്, ദേശഭക്തിഗാനം തുടങ്ങി വിവിധ കലാകായിക ഇനങ്ങൾ അവതരിപ്പിച്ചു. ശ്രീനാരായണ സാംസ്കാരിക സമിതി ജോയിന്റ് സെക്രട്ടറിഎം. രവീന്ദ്രൻ , ശ്രീനാരായണ സാംസ്കാരിക സമിതി എക്സിക്യൂട്ടീവ് അംഗങ്ങളായ പുഷ്പദാസ്. അനിൽകുമാർ, ഡോ. കെ. മുരളീധരൻ ,ശ്രീനാരായണദാസ് ,ശശാങ്കൻ വൈസ് പ്രിൻസിപ്പാൾ മധുപാലൻ.ബി എന്നിവർ പങ്കെടുത്തു.