
അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിൽ റിപ്പബ്ലിക് ദിനാഘോഷം നടന്നു. ട്രസ്റ്റി കൈനകരി അപ്പച്ചൻ പതാക ഉയർത്തി. മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിൻ റിപ്പബ്ലിക് ദിന സന്ദേശം നൽകി. മേരി ആൽബിൻ, കൈനകരി അപ്പച്ചനെ സ്വീകരിച്ചു. ശാന്തിഭവൻ അന്തേവാസിയും നേപ്പാൾ സ്വദേശിയുമായ ദഗത് സിംഗ് അദ്ദേഹത്തെ ആദരിച്ചു.പി.ഡി.പി മുൻ മണ്ഡലം പ്രസിഡന്റ് എസ്.എച്ച്.യൂസഫ് ദിൽ ഖുഷ് സംസാരിച്ചു. മധുരവിതരണവും നടന്നു.