കായംകുളം: ഗുരുധർമ്മ പ്രചാരണസഭ കായംകുളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജനസഭ രൂപീകരണ യോഗം ജില്ലാ കമ്മിറ്റി അംഗം എം.കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എസ്.ഇ.റോയി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കൺവീനർ കെ.എസ്. സുപ്രഭൻ മുഖ്യ പ്രഭാഷണം നടത്തി.

ഭാരവാഹികളായി വി.എസ്.സുരേഷ് കുമാർ (പ്രസിഡന്റ് ), വി. സുനിൽകുമാർ (വൈസ്:പ്രസിഡന്റ് ) ഡി. അനിൽകുമാർ (സെക്രട്ടറി),ബി. രേണുകാദേവി (ജോ:സെക്രട്ടറി),ഉല്ലാസ് പി വിജയൻ (ട്രഷറർ) കെ.എസ് സുനിത്രൻ ,വി. സുനിൽ കുമാർ,എസ്.കവിത കളീക്കൽ,രമ്യാ കൃഷ്ണൻ അജി ഭവനം, സൗമ്യ പ്രസാദ്,വിനേഷ് പൊന്നൻ, ഡി.സജീവ്, ശ്രീജ സുനിത്രൻ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.