അമ്പലപ്പുഴ: പുന്നപ്ര പബ്ളിക്ക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ 75ാം മത് റിപ്പബ്ളിക്ക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് കെ.പ്രസന്നകുമാർ പതാക ഉയർത്തി. തുടർന്ന് നടന്ന സമ്മേളനം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അലിയാർ എം. മാക്കിയിൽ ഉദ്ഘാടനം ചെയ്തു. കെ.പ്രസന്നകുമാർ അദ്ധ്യക്ഷനായി. ലൈബ്രറി വൈസ് പ്രസിഡന്റ് ജി. മോഹൻദാസ് റിപ്പബ്ളിക്ക് ദിന സന്ദേശം നൽകി. താലൂക്ക് ലൈബ്രറി കൗൺസിൽ മെമ്പർ വി.സാബു, വയോജന വേദി കൺവീനർ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ലൈബ്രേറിയൻ കെ.ചന്ദ്രബാബു നന്ദി പറഞ്ഞു.