ambala

അമ്പലപ്പുഴ: മാലിന്യമുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി പുറക്കാട് ഗ്രാമപഞ്ചായത്തിന്റെയും എസ് .എൻ. എം എച്ച്.എസ്.എസ് നാഷണൽ സർവീസ് സ്കീം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ തയ്യാറാക്കിയ സ്നേഹാരാമം പദ്ധതിയുടെ ഉദ്ഘാടനം പുറക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുദർശൻ നിർവഹിച്ചു . വൈസ് പ്രസിഡൻ്റ് മായാദേവി അദ്ധ്യക്ഷയായി. രാജീവ്,അഡ്വ. ജിനുരാജ് , പ്രിയ അജേഷ്, അബ്ദുൽ ലത്തീഫ് , റജിമോൻ,ഇ. പി .സതീശൻ ,ദീപ്തി സുരേഷ്, എം .ടി .മധു ,എസ്.സിതാര ,അജിത്ത്, പി.ടി.എ ഭാരവാഹികൾ, അദ്ധ്യാപകർ എൻ.എസ്.എസ് വോളണ്ടിയർമാർ എന്നിവർ പങ്കെടുത്തു.