
മാന്നാർ : സ്വാതന്ത്ര്യസമരത്തിൽ രക്തസാക്ഷിയായ കുടിലിൽ ജോർജ്ജിന്റെ പേരിലുള്ള സ്വാതന്ത്ര്യ സമരസ്തൂപം ചെങ്ങന്നൂരിൽ മന്ത്രി സജിചെറിയാൻ ഉദ്ഘാടനം ചെയ്തു. മന്ത്രി പി.പ്രസാദ് അദ്ധ്യക്ഷത വഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം.പി ലോഗോ പ്രകാശനം ചെയ്തു. സാംസ്കാരികവകുപ്പ് ഡയറക്ടർ എൻ.മായ റിപ്പോർട്ട് അവതരിപ്പിച്ചു.
മാർത്തോമ്മസഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പോലീത്ത, ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ തിമഥിയോസ് മെത്രാപ്പോലീത്ത, എസ്.എൻ.ഡി.പി യോഗം ചെങ്ങന്നൂർ യൂണിയൻ അഡ്.കമ്മിറ്റി കൺവീനർ സുനിൽ പരമേശ്വരൻ, കെ.പി.എം.എസ് യൂണിയൻ പ്രസിഡൻ്റ് കെ.കെ പ്രസാദ്, വിശ്വകർമ്മ താലൂക്ക് യൂണിയൻ സെക്രട്ടറി എ.സി രഘു, സാംബവ മഹാസഭ താലൂക്ക് യൂണിയൻ സെക്രട്ടറി രമണിക സന്തോഷ്, ചെങ്ങന്നൂർ നഗരസഭ ആക്ടിംഗ് ചെയർമാൻ മനീഷ് കീഴാമഠത്തിൽ, ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് കെ.എം.സലിം, കെ.സി.എം.എംസി ചെയർമാൻ എം.എച്ച് റഷീദ്, ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ് ഉണ്ണിക്കൃഷ്ണൻ, താലൂക്ക് സർക്കിൾ സഹകരണയൂണിയൻ ചെയർമാൻ എം.ശശികുമാർ, ജി.വിവേക്, മാന്നാർ അബ്ദുൾലത്തീഫ്, പ്രൊഫ.പി.ഡി.ശശിധരൻ, അഡ്വ.ആർ.സന്ദീപ്, ഗിരീഷ്ഇലഞ്ഞിമേൽ, ജേക്കബ്തോമസ് അരികുപുറം, പ്രമോദ്കാരയ്ക്കാട്, കെ.ഷിബുരാജൻ, സിനിബിജു എന്നിവർ സംസാരിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനിആന്റണി സ്വാഗതവും ആറന്മുള വാസ്തുവിദ്യാപീഠം സെക്രട്ടറി പി.എസ്.പ്രിയദർശൻ നന്ദിയും പറഞ്ഞു.