ചേർത്തല: അനുദിനം വർദ്ധിച്ചുവരുന്ന വൃക്കരോഗികൾക്ക് കൈതാങ്ങാകാൻ പദ്ധതിയുമായി റോട്ടറി ക്ലബ് ഒഫ് ചേർത്തല. ക്ലബിന്റെ ദി റോട്ടറി ഫൗണ്ടേഷന്റെ സഹായത്തോടെ ഡയാലിസിസിനായി 35 ലക്ഷത്തിന്റെ പദ്ധതിയാണ് നടപ്പാക്കുന്നത്.
ചേർത്തല കെ.വി.എം ആശുപത്രിയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് റോട്ടറി മുൻ ഗവർണർ കെ.ബാബുമോൻ, മുൻ അസിസ്​റ്റന്റ് ഗവർണർ ഡോ.കെ.ഷൈലമ്മ, റോട്ടറി ക്ലബ് ഒഫ് ചേർത്തല പ്രസിഡന്റ് എൻ.അനുഷ്,സെക്രട്ടറി ഡി.ഗിരീഷ്‌കുമാർ,ബി.ശിവൻകുട്ടിനായർ,ഫ്രാൻസിസ് മെജോ, ഡോ.ശ്രീദേവൻ എന്നിവർ അറിയിച്ചു. താലൂക്കിലെ നിർദ്ധനരായ രോഗികൾക്ക് സൗജന്യവും മ​റ്റുള്ളവർക്ക് സൗജന്യനിരക്കിലുമുള്ള ഡയാലിസിസാണ് ഒരുക്കുന്നത്.

അഞ്ചു ഡയാലിസിസ് യൂണി​റ്റുകളാണ് നൽകുന്നത്. ക്ലബിന്റെ നേതൃത്വത്തിലുള്ള പ്രത്യേക കമ്മി​റ്റിയാണ് സൗജന്യാനുകൂല്യത്തിനുളള രോഗികളെ തിരഞ്ഞെടുക്കുന്നത്. ക്ലബിന്റെ നിലവിലെയും മുൻ ഭരണസമിതിയുടെ നേതൃത്വത്തിൽ മുൻ റോട്ടറി ഗവർണർ കെ.ബാബുമോന്റെയും സഹകരണത്തിൽ ചിട്ടയായ പ്രവർത്തനങ്ങളുടെ ഫലമായാണ് പദ്ധതി യാഥാർത്ഥ്യമാക്കുന്നത്.

ഇന്ന് രാവിലെ 9.30ന് അഞ്ചുഡയാലിസിസ് മെഷീനുകളുടെ കൈമാ​റ്റവും ഉദ്ഘാടനവും കെ.വി.എം ആശുപത്രിയിൽ മന്ത്റി പി.പ്രസാദ് നിർവഹിക്കും. എ.എം.ആരിഫ് എം.പി, റോട്ടറി ഗവർണർ ഡോ.സുമിത്രൻ, മുൻ ഗവർണർ കെ.ബാബുമോൻ,ഡോ.ജി.എ.ജോർജ്ജ്,കെ.പി.രാമചന്ദ്രൻനായർ,ഡോ.തോമസ് വാവാനി,ഡോ.ടീനആന്റണി എന്നിവർ ചേർന്ന് സ്വിച്ചോൺ നിർവഹിക്കും.

കെ.വി.എം ആശുപത്രി മാനേജിംഗ് ഡയറക്ടർ ഡോ.വി.വി.പ്യാരിലാൽ മെഷീനുകൾ

ഏ​റ്റുവാങ്ങും. എൻ.അനുഷ് അദ്ധ്യക്ഷനാകും.