sdr

മുഹമ്മ : യൂത്ത് കോൺഗ്രസ് മണ്ണഞ്ചേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ചു. യൂത്ത് കോൺഗ്രസ്‌ ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ്‌ ഷാഹുൽ ജെ.പുതിയ പറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ ആഷിഖ് ആശാൻ അധ്യക്ഷത വഹിച്ചു. എം.എസ്.ചന്ദ്രബോസ്,ആർ.ജയചന്ദ്രൻ, സി.സി.നിസാർ, കെ.എച്ച്. മജീദ്, സി.എ. സൈഫുദ്ധീൻ, ഇർഫാൻ കോയാപ്പു, നദീറ ബഷീർ, മറ്റത്തിൽ രവി, എം.വി. സുനിൽകുമാർ, പി.എ. സബീന, എം.എസ്. മൻമോഹൻദാസ്, അബ്ദുൽ മനാഫ്, പ്രസാദ്, അൻസാരി കുന്നേൽ, പി.യു. ബദറുദ്ദീൻ, സിറാജ് മേത്തർ തുടങ്ങിയവർ സംസാരിച്ചു.