
ചേർത്തല: നാടിന്റെ നാനാഭാഗങ്ങളിൽ റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി. നഗരസഭയിൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ ദേശീയപതാക ഉയർത്തി. വൈസ് ചെയർമാൻ ടി.എസ്.അജയകുമാർ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ശോഭ ജോഷി, ജി.രഞ്ജിത് കൗൺസിലർമാരായ എം.കെ.പുഷ്പകുമാർ,ബാബു മുള്ളൻചിറ,ബി.ഫൈസൽ,ഡി.സൽജി,സിമ ഷിബു,പി.എസ്.ശ്രീകുമാർ,ജോഷിത,എ.അജി,മുനിസിപ്പൽ സെക്രട്ടറി ടി.കെ.സുജിത്ത് തുടങ്ങിയവർ പങ്കെടുത്തു.
ഐ.എൻ.എസ് കുക്ക്റി കപ്പലിൽ വീരമൃത്യുവരിച്ച സൈനികൻ വി.സോമരാജിന്റെ കളവംകോടത്തെ സ്മൃതിമണ്ഡപത്തിൽ വയലാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമനാബാനർജി പതാക ഉയർത്തി.
വയലാറിൽ ദേവകി കൃഷ്ണൻ സ്മാരക കോൺഗ്രസ് ഭവന് മുന്നിൽ മുൻ ബ്ലോക്ക് പ്രസിഡന്റ് വി.എൻ.അജയൻ ദേശീയ പതാക ഉയർത്തി.
വെട്ടയ്ക്കൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ദേശീയ പതാക ഉയർത്തി റിപ്പബ്ലിക് ദിനാഘോഷം നടത്തി. മണ്ഡലം പ്രസിഡന്റ് കെ.ബി. റഫീഖ് അദ്ധ്യക്ഷനായി.മണ്ഡലം വൈസ് പ്രസിഡന്റ് മനോജ് മാവുങ്കൽ റിപ്പബ്ലിക് ദിന സന്ദേശം നൽകി.
കടക്കരപ്പളളി കേരളാരാമം റെസിഡന്റ്സ് അസോസിയേഷനും പകൽവീടും ചേർന്ന് റിപ്പബ്ലിക്ക് ദിനാഘോഷവും വയോജന സംഗമവും നടത്തി. പ്രസിഡന്റ് കെ.കെ.മഹേശ്വരൻ ദേശീയപതാക ഉയർത്തി.
വെട്ടയ്ക്കൽ ചിത്രോദയ വായനശാല റിപ്പബ്ലിക് ദിനാഘോഷം നടത്തി. പ്രസിഡന്റ് കെ.ഡി.ജസ്മലാൽ ദേശീയപതാക ഉയർത്തി.
ചേർത്തല ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്‌കൂളിൽ പ്രിൻസിപ്പൽ എൻ. ജെ.വർഗീസ് ദേശീയപതാക ഉയർത്തി.
ഭാരത് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് ചേർത്തല ജില്ലാ അസോസിയേഷന്റെ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ജില്ലാ സ്‌കൗട്ട് കമ്മീഷണർ ഡി.ബാബു ഉദ്ഘാടനം ചെയ്തു.
കെ.എസ്.എസ്.പി.എ തണ്ണീർമുക്കം കമ്മിറ്റി റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി.റോക്കി.എം.തോട്ടുങ്കൽ അദ്ധ്യക്ഷനായി.എം.ലിജു ഉദ്ഘാടനം ചെയ്തു.
എക്സ് സർവീസ്‌മെൻ അസോസിയേഷന്റെ നേതൃത്വത്തിൽ റിപ്പബ്ലിക്ക് ദിനത്തിൽ പുതുക്കിപ്പണിത യുദ്ധസ്മാരകം പുനർസമർപ്പണം നടത്തി.തഹസിൽദാർ കെ.ആർ.മനോജ് സമർപ്പിച്ചു.കെ.സുശീലൻ അദ്ധ്യക്ഷനായി.