
അമ്പലപ്പുഴ: എലിപ്പനിയെ പ്രതിരോധിക്കാൻ മുൻകൈയെടുത്ത തൊഴിലുറപ്പ് മേറ്റിനും സന്നദ്ധ പ്രവർത്തകർക്കും സമ്മാനങ്ങൾ വിതരണംചെയ്തു. പുറക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ എട്ട് വാർഡുകളിലായി മികച്ച രീതിയിൽ എലിപ്പനി പ്രതിരോധം നടത്തിയ മേറ്റ് സുജാത, സന്നദ്ധ പ്രവർത്തക സിബി എന്നിവർക്കാണ് മെഡിക്കൽ ഓഫീസർ ഡോ.ഷിബു സുകുമാരൻ സമ്മാനങ്ങൾ കൈമാറിയത്. ഹെൽത്ത് ഇൻസ്പെക്ടർ ആസാദ്, ജെ.പി.എച്ച്.എൻ സിത്താര,ജെ.എച്ച്.ഐമാരായ ബറീറ,സമീറ,നഴ്‌സുമാരായ ആമിന, നസിയ, ആശാ വർക്കർമാരായ സജു മോൾ,അജിത,കരൂർ എയ്സ് കോളേജിലെ ഫാർമസി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.