തുറവൂർ: പാട്ടുകുളങ്ങര ദേവീക്ഷേത്രത്തിലെ പൂരം താലപ്പൊലി ഉത്സവം നാളെ സമാപിക്കും. ഇന്ന് രാവിലെ 10.30ന് തന്ത്രി ശശി നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കളഭാഭിഷേകം. വൈകിട്ട് 7 ന് ദീപാരാധന, ദീപക്കാഴ്ച. 7.15 ന് താലപ്പൊലി വരവ്, 7.30ന് തിരുവാതിരകളി, രാത്രി 8 ന് എഴുപുന്ന സുരേഷും സംഘവും അവതരിപ്പിക്കുന്ന ഭക്തി ഗാനലയ തരംഗിണി. 29ന് രാവിലെ 7ന് നവകം, പഞ്ചഗവ്യാഭിഷേകം, 9.30ന് കലശാഭിഷേകം, 10.30ന് സംഗീതകച്ചേരി, ഉച്ചയ്ക്ക് 12.30 ന് കുംഭകുടാഭിഷേകം, രാത്രി 8.30 ന് തുറവൂർ മഹാക്ഷേത്രത്തിൽ നിന്ന് ക്ഷേത്രത്തിലേക്ക് താലപ്പൊലി, 8.15 ന് സംഗീതമഞ്ജരി, 10ന് പാല സൂപ്പർ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.