afds

മാന്നാർ : കുട്ടമ്പേരൂർ ഉപാസന ഗ്രന്ഥശാല റിപ്പബ്ലിക് ദിനം ആഘോഷിച്ചു. പ്രസിഡന്റ് ചന്ദ്രവാര്യർ പതാക ഉയർത്തി. വൈകിട്ട് ചേർന്ന ദിനാഘോഷ പരിപാടികൾ ലൈബ്രറി കൗൺസിൽ ജില്ലാ എക്സിക്യൂട്ടീവ് അംഗം ഗോപി ബുധനൂർ ഉദ്ഘാടനം ചെയ്തു.എൻ.ഡി. നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി. റോയി സാമുവൽ, കവിത മനോജ്, ജോയൽ ജോസഫ്, രജനി പ്രകാശ്, മോനിഷ മോഹൻ, ജി.അഞ്ജലി,അമൃത എന്നിവർ സംസാരിച്ചു.