
ആലപ്പുഴ: പല്ലന മഹാകവി കുമാരനാശാൻ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ റിപ്പബ്ളിക് ദിനാഘോഷം വിവിധ പരിപാടികളോടെ നടത്തി. സ്കൗട്ട്, ഗൈഡ്സ്, എൻ.എസ്.എസ് യൂണിറ്റുകളുടെ പരേഡ് നടന്നു. തുടർന്ന് മധുരപലഹാര വിതരണം, ദേശീയ ഗാനാലാപനം, ദേശഭക്തി ഗാനാലപനം എന്നിവ നടന്നു. യോഗം സ്കൂൾ മാനേജർ ഇടശ്ശേരി രവി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ കെ.പി.ശ്രീലേഖ അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എ.ഹമീദ്, അദ്ധ്യാപിക ഹസീന, സ്കൂൾ ലീഡർ നായിഫ എന്നിവർ സംസാരിച്ചു.