
ചേപ്പാട് :അഖില ഭാരതീയ പൂർവ സൈനിക സേവ പരിഷത്ത്,സൈന്യ മാതൃ ശക്തി ചേപ്പാട് യൂണിറ്റ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ റിപ്പബ്ലിക് ദിനാ ഘോഷത്തിന്റെ ഭാഗമായി മുട്ടം അനശ്വര ഓഡിറ്റോറിയത്തിന് സമീപം റിട്ട. ഹോണററി ക്യാപ്റ്റൻ മുരളീധരൻ നായർ ദേശീയ പതാക ഉയർത്തി. അഖില ഭാരതീയ പൂർവ സൈനിക സേവ പരിഷത്ത് ചേപ്പാട് യൂണിറ്റ് പ്രസിഡന്റ് വേണു ജി.നായർ, രക്ഷാധികാരി വിജയൻ സി.പിള്ള, സംസ്ഥാന സമിതി അംഗം അനിൽ ശങ്കർ കൊക്കാട്ട്, ജോയിന്റ് സെക്രട്ടറി ശ്രീകുമാർ, എസ്.എം.എസ് യൂണിറ്റ് ജനറൽ സെക്രട്ടറി ശാന്തി കൃഷ്ണൻ, ജോ.സെക്രട്ടറി അജിത മണിയമ്മ, ട്രഷറർ സേതു ശ്രീകുമാർ, മറ്റ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.