വടക്കനാര്യാട് :കാലായ്ക്കൽ ശ്രീരാമക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞവും ഉത്സവവും ഫെബ്രുവരി 2 മുതൽ 10 വരെ നടക്കും.തിരുവിഴ പുരുഷോത്തമനാണ് യജ്ഞാചാര്യൻ. 2 ന് പകൽ 11 നും 11.30 നും മദ്ധ്യേ ക്ഷേത്രം തന്ത്രി ജയതുളസീധരൻ തന്ത്രിയുടെ മുഖ്യകാർമ്മികത്തിൽ കൊടിയേറ്റ്, വൈകിട്ട് 7 ന് ജയന്തി രാജേന്ദ്രൻ,പണിക്കശ്ശേരി ഭദ്രദീപ പ്രകാശനം നടത്തും. 7 ന് രുഗ്മിണിസ്വയംവരം, 8 ന് കുചേലസദ്ഗതി,9 ന് അവഭൃഥസ്നാനം എന്നിവ നടക്കും. 9ന് വൈകിട്ട് 7.30 ന് ഭക്തിഗാനസുധ, രാത്രി 9 ന് നാട്ടുതാലപ്പൊലി വരവ്.10 ന് രാവിലെ 7.30 മുതൽ നാരായണീയപാരായണം,വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി,7 ന് ഒറ്റത്താലം വരവ്,രാത്രി 10 ന് ആറാട്ട്.