
ആലപ്പുഴ : ആലപ്പുഴ പ്രസ് ക്ലബ് സുവർണ ജൂബിലി ആഘോഷ നടത്തിപ്പിന് സ്വാഗത സംഘം രൂപീകരിച്ചു. മന്ത്രി പി.പ്രസാദ് യോഗം ഉദ്ഘാടനം ചെയ്തു. പ്രസ് ക്ലബ് പ്രസിഡന്റ് എസ്.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. പി.പി.ചിത്തരഞ്ജൻ എം.എൽ.എ, മുൻ എം.എൽ.എമാരായ വി.ദിനകരൻ, എ.എ.ഷുക്കൂർ, ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാർ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എ.എം.നസീർ, കയർ ഫെഡ് വൈസ് ചെയർമാൻ ആർ.സുരേഷ്, ബാല സാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാൻ നെടുമുടി ഹരികുമാർ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന സമിതി അംഗങ്ങളായ എം.എം.ഷംസുദീൻ, കെ.എ.ബാബു, ട്രഷറർ സുരേഷ് തോട്ടപ്പള്ളി എന്നിവർ സംസാരിച്ചു. സെക്രട്ടറി ടി.കെ.അനിൽകുമാർ സ്വാഗതവും ജോയിന്റ് സെക്രട്ടറി ബിനീഷ് പുന്നപ്ര നന്ദിയും പറഞ്ഞു. സ്വാഗത സംഘം ഭാരവാഹികളായി കേന്ദ്ര മന്ത്രി വി.മുരളീധരൻ, മന്ത്രിമാരായ പി.പ്രസാദ്, സജിചെറിയാൻ, കെ.സി.വേണുഗോപാൽ എം.പി, കൊടിക്കുന്നിൽ സുരേഷ് എം.പി, ജി.സുധാകരൻ, ടി.എം.തോമസ് ഐസക്ക് , രമേശ് ചെന്നിത്തല എം.എൽ.എ, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, പത്രപ്രവർത്തക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എം.വി.വിനീത, സെക്രട്ടറി ആർ.കിരൺബാബു, ആർ.എസ്.ബാബു, പി.ആർ.റിസിയ, എം.എം.ഷംസുദീൻ, കെ.എ.ബാബു (രക്ഷാധികാരികൾ), എ.എം.ആരിഫ് എം.പി (ചെയർമാൻ), എസ്.സജിത്ത് (വർക്കിംഗ് ചെയർമാൻ) , ടി.കെ.അനിൽകുമാർ (ജനറൽ കൺവീനർ), സുരേഷ് തോട്ടപ്പള്ളി (ട്രഷറർ ) എന്നിവരടങ്ങിയ 101 അംഗ എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും 1001 അംഗ ജനറൽ കൗൺസിലിന്റെയും തിരഞ്ഞെടുത്തു.