പൂച്ചാക്കൽ: എസ്.എൻ.ഡി.പിയോഗം 577-ാം നമ്പർ തൈക്കാട്ടുശേരി ശാഖ വിശേഷാൽ പൊതുയോഗവും കുടുംബ സംഗമവും ഇന്ന് രാവിലെ 10 ന് നടക്കും. മേഖലാചെയർമാൻ കെ.എൽ.അശോകൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർമാൻ ടി.ഡി.പ്രകാശൻ അദ്ധ്യക്ഷനാകും. ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി സംഘടന സന്ദേശം നൽകും. കുമാരി ഗൗരിനന്ദന പ്രഭാഷണം നടത്തും. യു.ആർ. ജയചന്ദ്രൻ, സി.ബി.സാബു, പി.വി. ആനന്ദൻ, ആർ.ദേവദാസ്, അഖിൽ അപ്പുക്കുട്ടൻ തുടങ്ങിയവർ സംസാരിക്കും. ഉച്ച കഴിഞ്ഞ് നടക്കുന്ന കുടുംബ സംഗമം മേഖല കൺവീനർ ബിജുദാസ് ഉദ്ഘാടനം ചെയ്യും. തുടർന്ന് വിവിധ കലാപരിപാടികൾ നടക്കും.