sdfsd

ആലപ്പുഴ: കളങ്ങര പുതുക്കരി യുഗതാര ഗ്രന്ഥശാലയിൽ റിപ്പബ്ലിക് ദിനാഘോഷവും വിദ്യാർത്ഥികൾക്കായി ദേശഭക്തിഗാന മത്സരവും നടന്നു. ഗ്രന്ഥശാല ഹാളിൽ നടന്ന യോഗം തലവടി ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് ഗായത്രി ബി. നായർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ്‌ സി.ഡി.രഞ്ജിത് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി. കെ. പ്രസന്നകുമാർ, വൈസ് പ്രസിഡന്റ്‌ ആർ. മോഹനൻ, യുഗതാര ബാലവേദി കോർഡിനേറ്റർ ശ്രീരാഗ് സജീവ്, ബാലവേദി സെക്രട്ടറി ആദർശ് സതീഷ്, ടി.ടി. ഗംഗാധരൻ, കെ.വി.പ്രസാദ് എന്നിവർ സംസാരിച്ചു. വിജയികൾക്ക് ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ സമ്മാനങ്ങൾ വിതരണം ചെയ്തു.