
മുഹമ്മ: ഗ്രാമപഞ്ചായത്ത് കേരഗ്രാമം പദ്ധതിയുടെ ഭാഗമായി വെളിച്ചെണ്ണ യൂണിറ്റ് ആരംഭിച്ചു. മന്ത്രി പി.പ്രസാദ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു. എ. എം. ആരിഫ് എം.പി മുഹമ്മ ബ്രാൻഡ് വെളിച്ചെണ്ണ കല്പജത്തിന്റെ ആദ്യ വില്പന നിർവഹിച്ചു. മുഹമ്മ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബു അദ്ധ്യക്ഷയായി. പ്രിൻസിപ്പൽ കൃഷി ഓഫീസർ സെറിൻ ഫിലിപ്പ് പദ്ധതി വിശദീകരിച്ചു. വിഷൻ 2026 പദ്ധതിയുടെ ഭാഗമായി ഒട്ടുമാവിൻ തൈ വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ എം.ചന്ദ്ര ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ഡി.വിശ്വനാഥൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൻ ടി.എൻ.നസീമ, സി.ബി.ഷാജികുമാർ, വി.എം.സുഗാന്ധി, പുഷ്കരൻ പാലക്കൽ ഡി.സതീശൻ, ഡി.ഷാജി, സന്തോഷ് ഷണ്മുഖൻ, ഷെജിമോൾ സജീവ്,
ടി. സി.മഹീധരൻ, വിനോമ്മരാജു, കെ.എസ്.ദാമോദരൻ, കൃഷി ഓഫീസർ പി.എം. കൃഷ്ണ എന്നിവർ സംസാരിച്ചു. കേരകർഷകൻ സി.ആർ.പ്രഭാകരനെ ആദരിച്ചു. വൈസ് പ്രസിഡന്റ് എൻ.ടി.റെജി സ്വാഗതവും കേരഗ്രാമം സെക്രട്ടറി എൻ. അരവിന്ദാക്ഷപ്പണിക്കർ നന്ദിയും പറഞ്ഞു.