
ആലപ്പുഴ: എസ്.എഫ്.ഐ നേതാവ് കെ. ടി. മാത്യുവിന്റെ ഓർമ്മയ്ക്കായി ഏർപ്പെടുത്തിയിട്ടുള്ള കെ.ടി.മാത്യു എൻഡോവ്മെന്റിന് അപേക്ഷ ക്ഷണിച്ചു. 2023,2024 വർഷങ്ങളിൽ പഠനനേട്ടം കൈവരിച്ചവർക്ക് അപേക്ഷിക്കാം. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. അപേക്ഷകൾ mathewendowment@gmail.com എന്ന വിലാസത്തിൽ ഫെബ്രുവരി ഒന്നിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക് 9947528616,9947277992 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക. ഫെബ്രുവരി 4 ന് കലവൂരിൽ ചേരുന്ന കെ.ടി. മാത്യുവിന്റെ ഒന്നാം അനുസ്മരണ സമ്മേളനത്തിൽ പുരസ്കാരം വിതരണം ചെയ്യും.