photo

ചേർത്തല:കണ്ടമംഗലം ഹയർ സെക്കൻഡറി സ്‌കൂളിൽ പുതിയതായി പണി കഴിച്ച പാചകപ്പുരയുടെ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും നടന്നു.മന്ത്റി പി.പ്രസാദ് പാചകപ്പുരയുടെ ഉദ്ഘാടനം നിർവഹിച്ചു. സ്‌കൂൾ മാനേജർ കെ.പി.ആഘോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ഷിജി,തുറവൂർ ഉപജില്ല മേധാവി പ്രസന്നകുമാരി,ആലപ്പുഴ ഡി.ഡി.ഇ ഓഫിസിലെ സീനിയർ സൂപ്രണ്ട് ടി.ആർ.റെജി,ജൂനിയർ സൂപ്രണ്ട് അരുൺ കുമാർ എന്നിവർ സംസ്ഥാന ജില്ല ഉപജില്ലസ്‌കൂൾ കലോത്സവങ്ങളിലും, ശാസ്ത്രമേളയിലും കായിക മേളയിലും പങ്കെടുത്ത് വിജയിച്ച പ്രതിഭകളെ ആദരിച്ചു. കടക്കരപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ജയിംസ് ചിങ്കുതറ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സതി അനിൽ കുമാർ,ദേവസ്വം ഭാരവാഹികളായ അനിൽകുമാർ അഞ്ചംതറ,രാധാകൃഷ്ണൻ തേറാത്ത്,പി.എ ബിനു എന്നിവർ സംസാരിച്ചു. എച്ച്.എം.ഋഷി നടരാജൻ സ്വാഗതവും സ്​റ്റാഫ് സെക്രട്ടറി എസ്.അരുൺ നന്ദിയും പറഞ്ഞു.