ambala

അമ്പലപ്പുഴ: രാഹുൽ ഗാന്ധിനയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രക്ക് അഭിവാദ്യം അർപ്പിച്ച് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നീതി ജ്വാല സംഘടിപ്പിച്ചു. അമ്പലപ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ടി.എ.ഹാമിദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് ജില്ലാജനറൽ സെക്രട്ടറി ഷിതാ ഗോപിനാഥ്, പി.ഉണ്ണികൃഷ്ണൻ പുത്തൻമഠം, കെ.എച്ച്. അഹമ്മദ്,എം.എസ്. ജയറാം, ഗീതാ മോഹൻദാസ്, കണ്ണൻ ചേക്കാത്ര, എസ്.ഗോപകുമാർ, ജി.രാധാകൃഷ്ണൻ, ആർ.ശെൽവരാജൻ, ശ്രീജാ സന്തോഷ്, പുരുഷൻ ആശാരി വെളി, പി.രങ്കനാഥൻ എന്നിവർ സംസാരിച്ചു.