ആലപ്പുഴ: മഹാത്മാഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ഇന്ന് രാവിലെ 11 ന്സൈറൺ മുഴക്കുകയും എല്ലാവരും ഒരു മിനിറ്റ് മൗനം ആചരിക്കുകയും ചെയ്യണമെന്ന് ഗാന്ധിയൻ ദർശന വേദി കേന്ദ്ര കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. യോഗം ചെയർമാൻ ബേബി പാറക്കാടൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.ജെ.കുര്യൻ അദ്ധ്യക്ഷത വഹിച്ചു. സർവോദയ മണ്ഡലം സംസ്ഥാന ജനറൽ സെക്രട്ടറി എച്ച്.സുധീർ വിഷയാവതരണം നടത്തി. എം.ഇ.ഉത്തമ കുറുപ്പ്, ഹക്കീം മുഹമ്മദ് രാജാ, എം.ഡി.സലീം, രാജു പള്ളിപ്പറമ്പിൽ, ജോസ്.ടി.പൂണിച്ചിറ, പി.എ.കുഞ്ഞുമോൻ, ആശ കൃഷ്ണാലയം, ഇ.ഷാബുദീൻ, ഡി.ഡി.സുനിൽകുമാർ, ബിനു മദനൻ, ശ്യാമള പ്രസാദ് എന്നിവർ സംസാരിച്ചു.