അമ്പലപ്പുഴ: ആലപ്പുഴ ജില്ലാകബഡി അസോസിയേഷന്റെ നേതൃത്വത്തിൽ നടന്ന 49 - മത് സംസ്ഥാന ജൂനിയർ കബഡി ചാമ്പ്യൻഷിപ്പ് സമാപിച്ചു.പെൺകുട്ടികളുടെ വിഭാഗത്തിൽ കോഴിക്കോട് ഒന്നാം സ്ഥാനവും പാലക്കാട്‌ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ആൺകുട്ടികളുടെ വിഭാഗത്തിൽ കാസർകോഡ് ഒന്നാം സ്ഥാനവും കണ്ണൂർ രണ്ടാം സ്ഥാനവും നേടി. പുന്നപ്ര ജ്യോതി നികേതൻ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന സമാപനസമ്മേളനത്തിൽ മുൻ മന്ത്രി ജി.സുധാകരൻ സമ്മാനദാനം നിർവഹിച്ചു. കേരള കബഡി അസോസിയേഷൻ പ്രസിഡന്റ്‌ ഷർമി ഉലഹന്നാൻ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം ഗീതാ ബാബു, അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീബി വിദ്യാനന്ദൻ, കെ.പി.സി.സി ജനറൽ സെക്രട്ടറി എം.ജെ.ജോബ്, സി.പി.ഐ ഏരിയ സെക്രട്ടറി ഇ.കെ.ജയൻ എന്നിവർ സംസാരിച്ചു. 14ജില്ലകളിൽ നിന്നായി 28 ടീമുകൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.