kisan-sabha

മാന്നാർ: അഖിലേന്ത്യ കിസാന്‍സഭ മാന്നാർ മണ്ഡലം സമ്മേളനം ആർ.ഗോപാലകൃഷ്ണപ്പണിക്കർ നഗറിൽ (മാന്നാർ പെൻഷൻ ഭവൻ) ജില്ലാ സെക്രട്ടറി ആർ.സുഖലാൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എൻ.വി.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.രഘുനാഥൻ സ്വാഗതവും, റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് ജി.ഹരികുമാർ മുൻ മണ്ഡലംപ്രസിഡന്റ് ചന്ദ്രചൂഢൻ നായരെ ആദരിച്ചു. ആർ.രഗീഷ്, അഡ്വ.ജി.ഉണ്ണിക്കൃഷ്ണൻ, ബാബു കളത്ര, മധു വെഞ്ചാൽ, പ്രൊഫ.കെ.രാജഗോപാൽ, എം.എൻ.സുരേഷ്, കനകൻ, അഡ്വ.സീമാ സുകുമാരൻ, കവിതാ സുരേഷ്, സുരേഷ് തോപ്പിൽ എന്നിവർ സംസാരിച്ചു.