
മുഹമ്മ : മുഹിയിദ്ദീൻ ജുമാ മസ്ജിദിന്റെ പള്ളിക്കുളം ആഴം കൂട്ടി കല്ല് കെട്ടി സംരക്ഷിക്കുന്നതിന്റെ പ്രവർത്തനോദ്ഘാടനം മന്ത്രി പി. പ്രസാദ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സ്വപ്ന ഷാബുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ എ. എം. ആരിഫ് എം പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ മഞ്ജു എസ് പദ്ധതി വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിന്ധുരാജീവ്, പഞ്ചായത്ത് മെമ്പർ കെ.എസ് .ദാമോദരൻ, സലിമോൻ, എസ് . ചിദംബരൻ, സന്തോഷ് ഷൺമുഖൻ, എ. എം. കബീർ, ടി. എസ്. അനിൽകുമാർ, ഹാപ്പി പി ആബു, ചീഫ് ഇമാം ഹാഷിം റഹ്മാനി എന്നിവർ സംസാരിച്ചു.നാസർ കെ പാന്തേഴം സ്വാഗതവുംനാസർ തറേവെളി നന്ദിയും പറഞ്ഞു.