
മുഹമ്മ: എ.ബി വിലാസം ഹയർ സെക്കൻഡറി സ്‌കൂൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്‌പോർട്സ് അക്കാദമിയുടെ ഒന്നാം വാർഷികത്തിന്റെ ഭാഗമായി മുഹമ്മ സ്‌പോർട്സ് ഫെസ്റ്റിന് തുടക്കമായി .ഏപ്രിൽ 14 ന് സമാപിക്കും.
വോളിബോൾ മത്സരം പ്രിൻസിപ്പൽ ബിജോ കെ കുഞ്ചറിയ ഉദ്ഘാടനം ചെയ്തു . പി ടി എ പ്രസിഡന്റ് കെ. എസ്. ലാലിച്ചൻ അധ്യക്ഷനായി. ജില്ല വോളിബോൾ ടെക്നിക് കമ്മിറ്റി ചെയർമാൻ വിപിനചന്ദ്രൻ നായർ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ വോളിബോൾ താരം കിഷോർ കുമാർ മുഖ്യാതിഥിയായി. കായികാധ്യാപകൻ വി. സവിനയൻ, അക്കാദമി പ്രസിഡന്റ് വിജീഷ് എന്നിവർ സംസാരിച്ചു.