
പൂച്ചാക്കൽ: തൈക്കാട്ടുശ്ശേരി മാക്കേകടവ് ശ്രീനാരായണ ചാരിറ്റബിൾ സൊസൈറ്റിയുടെ പതിനഞ്ചാമത് വാർഷികവും കുടുംബ സംഗമവും പള്ളിപ്പുറം ഇന്ത്യൻ എയർഫോഴ്സ് വെറ്ററൻസ് ഹാളിൽ വച്ച് നടന്നു. പ്രസിഡന്റ് ടി. ധർമ്മജൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. യോഗം കൗൺസിലർ പി.ടി. മന്മഥൻ ഉദ്ഘാടനം ചെയ്തു. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ അംഗങ്ങളുടെ കുട്ടികളായ ആഷിക് ഗിരീഷ്, ശ്രീഹരി ബൈജു, ഹീര ബൈജു, സൂര്യ ധർമ്മജൻ, അഭിഷേക് സജീവ്, അലോന ജയൻ, , ശ്രീഹരി ബിനീഷ് എന്നിവരെ പി.ടി. മന്മഥൻ അനുമോദിച്ചു. ബൈജു അറുകുഴി , ഭഗത് പ്രസാദ്, രാജേഷ് ചിത്രാലയം തുടങ്ങിയവർ സംസാരിച്ചു.