
ആലപ്പുഴ : എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് അമ്പലപ്പുഴ യൂണിയൻ കമ്മിറ്റിയുടെയും 293ാം പോള ചാത്തനാട് ശാഖെ യൂത്ത് മൂവ്മെന്റിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന ശുചീകരണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം അമ്പലപ്പുഴ യൂണിയൻ സെക്രട്ടറി കെ.എൻ.പ്രേമാനന്ദൻ നിർവ്വഹിച്ചു. യൂണിയൻ യൂത്ത് മൂവ്മെന്റ് കമ്മിറ്റി സെക്രട്ടറി വിഷ്ണു സുരേന്ദ്രൻ, ജോയിന്റ് സെക്രട്ടറി സജോ സദാശിവൻ, കമ്മിറ്റി അംഗങ്ങളായ അനൂപ്, ശരത്, വിഷ്ണു എസ്. കുമാർ, ദേവിക ബിജു, രേവതി ബാലചന്ദ്രൻ, 293ാം നമ്പർ ശാഖ യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ആനന്ദ് സർജു, അർജുൻ ലാൽ, ശാഖാ സെക്രട്ടറി ഗണേശൻ തുടങ്ങിയവർ പങ്കെടുത്തു.