
ബുധനൂർ: ദേശീയ ബാലികാദിനത്തോട് അനുബന്ധിച്ച് ചെങ്ങന്നൂർ കോടതിയുടെ ആഭിമുഖ്യത്തിലുള്ള ബാലികാ ദിനാഘോഷം ബുധനൂർ പരാശക്തി ബാലികാസദനത്തിൽ നടന്നു. ജില്ലാ ജഡജ് ആർ.സുരേഷ് കുമാർ ഉദ്‌ഘാടനം നിർവഹിച്ചു. ഗ്രാമസേവാ പരിഷത്ത് പ്രസിഡന്റ് ദാമോദരൻ പിള്ള അദ്ധ്യക്ഷനായി. ചെങ്ങന്നൂർ മുൻസിഫ് മജിസ്‌ട്രേറ്റ് സോണി, അഡ്വ.ശ്രീജിത്ത് സോമശേഖരൻ, ഗ്രാമസേവാ പരിഷത്ത് സെക്രട്ടറി എം.ആർ രാജേഷ്, ട്രഷറർ ഈശ്വരൻ നമ്പുതിരി, ബാബു, രമ്യ കാശിനാഥൻ എന്നിവർ സംസാരിച്ചു.