1

കുട്ടനാട്: എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ ശ്രീനാരായണ എംപ്ലോയീസ് ഫോറം രൂപികരണയോഗം യൂണിയൻ വൈസ് ചെയർമാൻ എം.ഡി. ഓമനക്കുട്ടൻ ഉദ്ഘാടനം ചെയ്തു.കൺവീനർ സന്തോഷ് ശാന്തി അദ്ധ്യക്ഷനായി .എംപ്ലോയീസ് ഫോറം സംസ്ഥാന സെക്രട്ടറി കെ.പി.ഗോപാലകൃഷ്ണൻ മുഖ്യപ്രഭാഷണവും ജില്ലാപ്രസിഡന്റ് വിനു ധർമ്മരാജൻ സംഘടനാ സന്ദേശവും നൽകി. യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം ടി.എസ്.പ്രദീപ്കുമാർ സംസ്ഥാന ജോ.സെക്രട്ടറി ദിനു വാലുപറമ്പിൽ, ജില്ലാസെക്രട്ടറി ജി.വിനോദ്, വൈസ് പ്രസിഡന്റ് എസ്.എം.,ഷീബമോൾ, യൂത്ത്മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് കെ.പി സുബീഷ് സെക്രട്ടറി പി.ആർ.രതീഷ്, വനിതാസംഘം യൂണിയൻ സെക്രട്ടറി സജിനി മോഹൻ, വൈസ് പ്രസിഡന്റ് സ്മിതാമനോജ്, ട്രഷറർ സ്വപ്ന സനൽ ,സുധാ രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജി.ഗോകുൽദാസ് സ്വാഗതവും ബിജു തങ്കപ്പൻ നന്ദിയും പറഞ്ഞു.